Asianet News MalayalamAsianet News Malayalam

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

plus one admission last date extended

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നീട്ടി. നേരത്തെ മെയ് 18 വരെ സമയം നല്‍കിയിരുന്നത് മേയ് 30 വരെയാണ് നീട്ടിയിരിക്കുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. http://hscap.kerala.gov.in  എന്ന വെബ്സൈറ്റ് വഴിയാണ് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
 

Follow Us:
Download App:
  • android
  • ios