തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി - വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. നാലരലക്ഷം പേരാണ് പ്ലസ് ടു ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്ലസ് ടുവിന് 80.94 ശതമാനവും വി എച്ച് എസ് ഇക്ക് 87.72 ശതമാനവും ആയിരുന്നു ജയം.