ദില്ലി: കൊല്ലം പരവൂര്‍ കമ്പക്കെട്ട് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതയുമാണ് ധനസഹായം നല്‍കും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഹെലികോപ്റ്ററടക്കമുള്ള എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ ദേശീയ ദുരന്തനിവാരണ സേനയ്‌ക്ക് രാജ്നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റ ധനസഹായ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. കൊല്ലത്തായിരിക്കും മന്ത്രിസഭായോഗം ചേരുക. എല്ലാ മന്ത്രിമാരോടും കൊല്ലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.