ദില്ലി: വല്ലഭായി പട്ടേൽ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കിൽ കശ്മീർ വിഷയം ഉണ്ടാവില്ലായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ പറഞ്ഞു. വിഭജനസമയത്ത് കോൺഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഇപ്പോഴും രാജ്യം അനുഭവിക്കുന്നു എന്ന് മോദി ആരോപിച്ചു. കർണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞ് മല്ലികാജുന ഖർഗെ കോൺഗ്രസ് നേതൃസ്ഥാനത്ത് തുടരുമോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോക്സഭയിൽ ഖർഗെ നടത്തിയത് വിടവാങ്ങൽ പ്രസംഗമാണെന്ന് പരിഹസിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസ് 70 കൊല്ലം ഒരു കുടുംബത്തിനെ വാഴ്ത്തി സമയം കളഞ്ഞു എന്നും കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച‌ സംസാരിക്കാൻ എന്തവകാശമെന്നും പ്രധാനമന്ത്രി ചോദിച്ചു. കേരളത്തിലുൾപ്പടെ സർക്കാരുകളെ പിരിച്ചുവിട്ട പാർട്ടിയാണ് കോൺഗ്രസ് എന്ന് മോദി ആരോപിച്ചു. രാജീവ് ഗാന്ധി ആന്ധ്രയിലെ ഒരു ദളിത് മുഖ്യമന്ത്രിയെ അപമാനിച്ച ചരിത്രം ഓർക്കണമെന്ന് മോദി സഭയില്‍ പറഞ്ഞു.