ലക്നൌവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവര സാങ്കേതിക വിദ്യയെ നിയന്ത്രിക്കുന്നതിനായുള്ള സെക്ഷന്‍ 67 പ്രകാരം കേസെടുത്ത പൊലീസ് രാജ്യദ്രോഹകുറ്റവും ചുമത്തുകയായിരുന്നു. അതേസമയം ദിവ്യയ്ക്കെതിരെ ഐ.പി.സിയിലെ സെക്ഷന്‍ 124 എ ചുമത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

ദില്ലി: റഫാല്‍ ഇടപാടുകളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ട്വീറ്റ് ചെയ്തതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹകേസ് ചുമത്തി. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ സ്റ്റാറിനെതിരെ കേസെടുത്തത്.

മോദിയുടെ ഫോട്ടോയില്‍ ചോര്‍ എന്നെഴുതിയ ഫോട്ടോഷോപ്പ് ചിത്രം കഴിഞ്ഞ ദിവസമാണ് ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തത്. 'ചോര്‍ പ്രധാനമന്ത്രി മിണ്ടരുത്' എന്ന ഹാഷ് ടാഗും ദിവ്യ ഉപയോഗിച്ചിരുന്നു.

Scroll to load tweet…