വിദേശ സഞ്ചാരത്തില്‍ അര്‍ധ സെഞ്ചുറിയടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സന്ദർശിക്കുന്ന അൻപതാമത്തെ വിദേശരാജ്യമാണു ഫിലിപ്പീൻസ്. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യം സന്ദർശിച്ചത് ഭൂട്ടാനാണ്. 2014 ജൂൺ 15നായിരുന്നു പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ഇതിനോടകം അഞ്ചുതവണയാണ് പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചത്. ചൈനയിലും ഫ്രാൻസിലും ജർമനിയിലും റഷ്യയിലും  മൂന്നു തവണ വീതവും സന്ദര്‍ശനം നടത്തി. അഫ്ഗാനിസ്ഥാൻ, ജപ്പാൻ, കസഖ്സ്ഥാൻ, മ്യാൻമർ, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ രണ്ടു തവണ വീതമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഓസ്ട്രേലിയ, ഇസ്രയേൽ തുടങ്ങി 36 രാജ്യങ്ങളിൽ ഒരോ തവണയും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ടുണ്ട്.