മോദിയാണ് ശരിയെന്ന് ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മക്രോണ്‍. റാഫേല്‍ കരാറിനെ കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇത് ഭരണകൂടങ്ങള്‍ ചര്‍ച്ചയാണ്. 

പാരീസ് : മോദിയാണ് ശരിയെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍. റാഫേല്‍ കരാറിനെ കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇത് ഭരണകൂടങ്ങള്‍ ചര്‍ച്ചയാണ്. ഇന്ത്യയ്ക്കും ഫ്രാന്‍സിനുമിടയില്‍ ശക്തമായ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ കൂടുതലൊന്നും ഇക്കര്യത്തില്‍ തനിക്ക് പറയാനില്ലെന്നും ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. 

എന്‍ഡിഎ സര്‍ക്കാരിനെതിരെ ഇന്ത്യയില്‍ ഉയരുന്ന റഫാല്‍ ഇടപാട് അഴിമതിയില്‍ വ്യക്തമായ മറുപടി പറയാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ തയ്യാറായില്ല. 36 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാന്‍ കോടികളുടെ കരാര്‍ ഒപ്പിട്ട സമയത്ത് താന്‍ അധികാരത്തിലില്ലായിരുന്നുവെന്നായിരുന്നു നേരത്തെ മക്രോണിന്‍റെ മറുപടി. 

Scroll to load tweet…

ഇന്ത്യയാണ് അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങിന്‍റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മാക്രോണ്‍ ഒഴിഞ്ഞുമാറി. എന്നാല്‍ ഒലാങ്ങിന്‍റെ വാക്കുകളെ മാക്രോണ്‍ നിഷേധിച്ചില്ല. എന്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന് അന്വേഷിക്കട്ടെയെന്നായിരുന്നു മക്രോണിന്‍റെ മറുപടി. 2017 മെയ്യില്‍ ആണ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്‍റായി അധികാരത്തിലെത്തിയത്. 2016 ല്‍ ഫ്രാന്‍സ്വ ഒലാങ് പ്രസിഡന്‍റായിരിക്കെയാണ് ഇന്ത്യ ഫ്രാന്‍സുമായി റഫാല്‍ ഇടപാട് നടത്തുന്നത്.