'തരിണി'യില്‍ ലോകം ചുറ്റിയ വനിതകള്‍ക്കൊപ്പം പ്രധാനമന്ത്രി
ദില്ലി: നാവിക സാഗര് പരിക്രമ എന്ന ചരിത്ര ദൗത്യം പൂര്ത്തിയാക്കി ഇന്ത്യന് നേവിയുടെ അഭിമാനമായി മാറിയ ആറംഗ വനിതാ സംഘത്തെ പ്രധാനമന്ത്രി സന്ദര്ശിച്ചു. ലെഫ്റ്റനന്റ് കമാന്റര് വര്ത്തിക ജോഷിയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം ലോകം ചുറ്റിയത്.
ലെഫ്റ്റനന്റ് കമാന്റര്മാരായ പ്രതിഭ ജംവാള്, പി സ്വാതി, എസ് വിജയ ദേവി, ബി ഐശ്വര്യ, പയല് ഗുപ്ത എന്നിവരാണ് യാത്രയില് പങ്കെടുത്തത്. സ്ത്രീകള് മാത്രം അംഗങ്ങളായി നേവി കപ്പലില് ലോകം ചുറ്റുന്നത് ചരിത്രത്തില് ആദ്യമാണ്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില് മിഷന്റെ വിവരങ്ങളും ലക്ഷ്യങ്ങളും ട്രെയിനിങ്ങുകളെ കുറിച്ചും സംഘാംഗങ്ങള് വിവരിച്ചു. സംഘത്തെ അനുമോദിച്ച പ്രധാനമന്ത്രി അപൂര്വ്വമായ അനുഭവത്തെ കുറിച്ച് എഴുതാന് ആവശ്യപ്പെട്ടു. നേവി ചീഫ് അഡ്മിറല് സുനില് ലാന്പയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
