പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം തുടങ്ങി ജാനക്പുരിലെ ക്ഷേത്രം സന്ദര്‍ശിച്ച് മോദി നേപ്പാള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച പ്രതിരോധ വ്യാപാര ബന്ധം ചര്‍ച്ചയാകും

ജനക്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് തുടക്കമായി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിക്കൊപ്പം ജനക്പുരിലെ സീതാ ക്ഷേത്രത്തിലെത്തിയാണ് പ്രധാനമന്ത്രി സന്ദർശനം തുടങ്ങിയത്. 

45 മിനിറ്റ് ക്ഷേത്ര ദർശനത്തില്‍ ചെലവഴിച്ച ശേഷം ജനക്പുരില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ബസ് സര്‍വ്വീസും ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കാഠ്മണ്ഡുവില്‍ ഇന്ന് വൈകിട്ടാണ് ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി മൂന്നാം തവണയാണ് നേപ്പാളിലെത്തുന്നത്. നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രവും മോദി സന്ദർശിക്കും.