വോട്ട് ബാങ്കിന്റെ പേരില്‍ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുസ്ലിം സ്ത്രീകളുടെ അവകാശം നിഷേധിക്കുകയാണെന്നും പ്രധാമന്ത്രി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്‌പിയും ഉത്തര്‍പ്രദേശിനെ കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുത്തലാഖ് വിഷയത്തില്‍ നിലപാട് മുത്തലാഖ് ഹിന്ദുമുസ്ലിം പ്രശ്‌നമല്ലെന്നും സ്ത്രീകളുടെ അവകാശത്തിന്റെ പ്രശ്‌നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖിനെ രാഷ്ട്രീയവത്കരിക്കരുത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും ചില രാഷ്ട്രീയപ്പാര്‍ട്ടികളും മുത്തലാഖിനെ ഹിന്ദുമുസ്ലിം പ്രശ്‌നമായി ചിത്രീകരിക്കുന്നു. എന്നാല്‍ മുസ്ലിം സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവുമാണ് മുത്തലാഖിലൂടെ ഇല്ലാതാകുന്നതെന്നും ഇത് വികസത്തിന്റെ പ്രശ്‌നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി സമാജ്!വാദി പാര്‍ട്ടിയേയും ബിഎസ്പിയേയും പേരെടുത്ത് വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശിനെ കൊള്ളയടിക്കുകയാണ് എസ്പിയും ബിഎസ്പിയും എന്ന് പറഞ്ഞ പ്രധാനമന്ത്രി രാഷ്ട്രീയക്കളികളില്‍ നിന്ന് മോചിപ്പിച്ച് ഉത്തര്‍പ്രദേശിനെ ഉത്തംപ്രദേശാക്കി മാറ്റാന്‍ സമയമായെന്നും പറഞ്ഞു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഉത്തര്‍പ്രദേശില്‍ ആവര്‍ത്തിക്കുമെന്നും നരേന്ദ്രമോദി പ്രതീക്ഷ പ്രകടിപ്പിച്ചു.