പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മ്യാന്‍മര്‍ വിദേശകാര്യമന്ത്രി ഓങ് സാന്‍ സൂചിയുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ-മ്യാന്‍മര്‍ ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച. ഇന്ത്യയിലെ റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ച്ചയില്‍ വിഷയമായേക്കും. വ്യാപാരംസുരക്ഷഅടിസ്ഥാന സൗകര്യം ഊര്‍ജം സാംസ്‌കാരികം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിടും. യോങ്കോണിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി സംസാരിക്കും.