അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പു കമ്മിഷൻ വൈകിച്ചതിനെ കുറിച്ചുള്ള വിവാദം കത്തിനില്‍ക്കെ പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്ത് റാലി നടത്തും. ഗുജറാത്തിനായി കേന്ദ്ര സർക്കാരിന്റെ 1140 കോടിയുടെ വിവധ പദ്ധതികൾക്ക് മോദി തുടക്കം കുറിക്കും. ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സർവീസിന്റെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. കൂടാതെ സർക്കാർ ജീവനക്കാർക്കും മുനിസിപ്പാലിറ്റി ജീവനക്കാർക്കും ശമ്പള വർദ്ധന അടക്കമുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ ഇന്നുണ്ടാകും. വഡോദര, ഭാവ്നഗർ, എന്നീ ജില്ലകളിലാണ് മോദിയുടെ പരിപാടികൾ. ഡിസംബറിൽ തിരഞ്ഞെടുപ്പു നടക്കേണ്ട ഗുജറാത്തിനുവേണ്ടി പ്രധാനമന്ത്രി വമ്പൻ പ്രഖ്യാപനങ്ങൾ നടത്താനിരിക്കുന്നതു കൊണ്ടാണു തിരഞ്ഞെടുപ്പു വിജ്ഞാപനം കമ്മീഷൻ വൈകിച്ചത് എന്നാണ് കോൺഗ്രസ് ആരോപണം.
ഗുജറാത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
