മനില: പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയിലെത്തും. നാളെ ആസിയാന്‍ അമ്പതാം വാര്‍ഷികയോഗത്തില്‍ പങ്കുചേരുന്ന മോദി ഇന്ത്യാ ആസിയാന്‍ ഉച്ചകോടിയിലും കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും പങ്കെടുക്കും. 

ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ന് മനിലയില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മോദി കണ്ടേക്കും. ജൂണില്‍ വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനങ്ങളുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. മോദിയുടെ നയങ്ങളെ അടുത്തിടെ ട്രംപ് പുകഴ്ത്തിയിരുന്നു.