യോഗത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി ആനന്ദകുമാര്‍ സംസാരിക്കവെയാണ് ഇടയ്ക്ക് കയറി മോദി കടുത്ത നിലപാട് പ്രഖ്യാപിച്ചത്. എല്ലാ എം.പിമാരും പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ആനന്ദ് കുമാര്‍ പറഞ്ഞതിന് പിന്നാലെ, അവരോട് അങ്ങനെ ഇനി അഭ്യര്‍ത്ഥിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് മോദി ഇടയ്ക്ക് കയറി. പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പ്രാഥമിക ലക്ഷ്യം തന്നെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലോ അഞ്ചോ എം.പിമാരെ വീതം താന്‍ നിരീക്ഷിക്കും. സഭ സമ്മേളിക്കുന്ന സമയത്ത് തന്റെ ഓഫീസിലെത്താന്‍ ആവശ്യപ്പെട്ട് എം.പിമാര്‍ക്ക് താന്‍ കുറിപ്പുകള്‍ കൊടുത്തുവിടുമെന്നും അത് വാങ്ങാന്‍ എം.പിമാര്‍ സീറ്റില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭരണകക്ഷി നിരയില്‍ ആവശ്യത്തിന് ആളില്ലാത്തതിനാല്‍ നിരവധി തവണ സഭാ സമ്മേളനം നിര്‍ത്തിവെച്ചിരുനന്നു. ആകെ എം.പിമാരുടെ പത്തിലൊന്ന് പേരാണ് ക്വാറം തികയാന്‍ ആവശ്യമുള്ളത്.