ദില്ലി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 15 ചൊവ്വാഴ്ച്ച തിരുവനന്തപുരത്തെ പ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കേന്ദ്രടൂറിസം മന്ത്രാലയം നൂറ് കോടിയോളം രൂപ ചിലവിട്ട് ക്ഷേത്രത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നിര്‍വഹിക്കും.

ചൊവ്വാഴ്ച്ച വൈകിട്ട് ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയിലാവും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുക. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണാന്തനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം നേരിട്ട് അറിയിച്ചതാണ് ഇക്കാര്യം. അതേ ദിവസം കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കുന്നുണ്ട്.