ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. പ്രധാനമന്ത്രിയുടെ ഡിഗ്രി വ്യാജമാണ്, ആരും അദ്ദേഹത്തെ കേള്‍ക്കരുതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി വീണ്ടും ചര്‍ച്ച ഉയര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന പരീക്ഷ പര്‍ ചര്‍ച്ച എന്ന പരിപാടിയില്‍  മോദി 2000 വിദ്യാര്‍ത്ഥികളോട് സംവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശര്‍മ്മയുടെ പ്രതികരണം. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുള്ള സാഹചര്യമാണുള്ളത്. അദ്ദേഹം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ശ്രമിച്ചവയില്‍ എന്ത് ആധികാരികതയാണുള്ളതെന്ന് ശര്‍മ്മ ചോദിക്കുന്നു.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള വിവരവാകാശത്തിന് യൂണിവേഴ്സിറ്റി മറുപടി നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ആരും മോദിയെ കേള്‍ക്കരുതെന്നാണ് ശര്‍മ്മയുടെ വാദം.