ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെന്‍ ആദ്യമായി റേസ്‌കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി. 

പ്രധാനമന്ത്രി തന്നെയാണ് മാതാവിന്റെ സന്ദര്‍ശന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. 

'അമ്മ ഗുജറാത്തിലേക്ക് തിരിച്ചുപോയി. ഏറെ കാലത്തിനു ശേഷം അമ്മയ്‌ക്കൊപ്പം കുറേ നല്ല നേരങ്ങള്‍. ആദ്യമായാണ് അമ്മ ഇവിടെ എത്തിയത്'-ചിത്രങ്ങള്‍ക്കൊപ്പം മോദി ഇങ്ങനെ കുറിച്ചു. അമ്മ ഇരിക്കുന്ന വീല്‍ ചെയര്‍ ഉരുട്ടിക്കൊടുക്കുന്ന പ്രധാനമന്ത്രിയെ ചിത്രത്തില്‍ കാണാം. അമ്മയുടെ അരികിലിരുന്ന് ഗ്ലാസില്‍ പാല്‍ നല്‍കുന്നതും പൂന്തോട്ടം കാണിച്ചു കൊടുക്കുന്നതുമാണ് മറ്റ് ചിത്രങ്ങള്‍. 

പ്രധാനമന്ത്രി ആയ ശേഷം, 2014 മെയ് 20നാണ് മോദി റേസ് കോഴ്‌സ് റോഡിലെ വസതിയിലേക്ക് താമസം മാറിയത്. വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള തറവാട്ടു വീട്ടിലാണ് അമ്മ ഹീരാബെന്‍ താമസം.