ദില്ലി: ആധാര്‍ വികസനത്തിന്‍റെ ചാലകശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുപണം ചോര്‍ച്ചയില്ലാതെ ജനങ്ങളിലെത്താൻ ആധാര്‍ സഹായിച്ചു. ആധാര്‍ വന്നതിന് ശേഷം 60,000 കോടി രൂപയോളം ലാഭിച്ചു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടം യുവാക്കൾക്കുവേണ്ടിയാണെന്നും അഴിമതി നടത്തിയ മൂന്ന് മുൻ മുഖ്യമന്ത്രിമാര്‍ ഇപ്പോൾ ജയിലിലാണെന്നും മോദി പറഞ്ഞു.