ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അസുഖബാധിതനായി കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈ ഗോപാലപുരത്തെ വസതിയിലെത്തിയാണ് മോദി അദ്ദേഹത്തെ കണ്ടത്. 

കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും മോദിക്കൊപ്പം ഉണ്ടായിരുന്നു. ചില പൊതുപരിപാടികള്‍ പങ്കെടുക്കുന്നതിനാണ് മോദി തിങ്കളാഴ്ച രാവിലെ ചെന്നൈയില്‍ എത്തിയത്.