അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പിക്കുന്നത് മാധ്യമങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമസ്വാതന്ത്രത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ സ്വാതന്ത്ര്യത്തിന് ചില അതിരുകളുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ. നിയന്ത്രണം മൊറാര്‍ജി ദേശായിയാണ് എടുത്തകളഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 

മാധ്യമങ്ങള്‍ കാലോചിതമായി മാറണമെന്ന ഉപദേശവും പ്രധാനമന്ത്രി നല്‍കി. സത്യം സമൂഹത്തിന് മുന്നില്‍ കൊണ്ട് വന്നത് കൊണ്ട് മാത്രം ചില മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് തന്നെ കൂടുതല്‍ വേദനിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിടിവി ഇന്ത്യ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ച വിവാദതീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.