കുവൈത്ത്: കുവൈത്ത് സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി ഷേഖ് ജാബൈര്‍ അല്‍ മുബാറഖ് അല്‍ ഹമദ് അല്‍ സബയുടെ ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതായി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍. മാര്‍ച്ച് മാസത്തിലാണ് കുവൈത്ത് പ്രധാനമന്ത്രി ഇത്തരമൊരു ക്ഷണം ഔദ്യോഗികമായി ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.
കുവൈത്ത് പ്രധാനമന്ത്രിയുടെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതായിട്ടാണ് സ്ഥാനപതി അറിയിച്ചത്. എപ്പോഴാണ് വരുന്നവെന്നത് വ്യക്തമാക്കിയില്ലെങ്കില്ലും, ഇതിനായുള്ള ഉന്നത തല ചര്‍ച്ചകള്‍ നടത്തി വരികയാണ്. മുന്നൊരുക്കമെന്ന നിലയില്‍ വിദേശകാര്യ സഹ മന്ത്രി എം.ജെ. അക്ബര്‍ സെപ്റ്റംബര്‍ മാസത്തില്‍ കുവൈത്തില്‍ സന്ദര്‍ശനം നടത്തും.
എംബസിയില്‍ അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓപ്പണ്‍ ഹൗസ് പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് സംഘടിപ്പിച്ചതെന്നും സൂചനയുണ്ട്.
