ആണവവിതരണഗ്രൂപ്പില്‍ ഇന്ത്യയ്‌ക്ക് അംഗത്വം ഉറപ്പാക്കുക എന്നതാണ് മോദിയുടെ സന്ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം. ഇതിനായി സ്വിറ്റ്സര്‍ലന്‍ഡിന്‍റെ പിന്തുണയും ഇന്ത്യ തേടും. സ്വിസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇന്നു തന്നെ മോദി അമേരിക്കയ്‌ക്ക് തിരിയ്‌ക്കും.
നാളെ മോദിയ്‌ക്കായി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പ്രത്യേക ഉച്ചഭക്ഷണവിരുന്ന് ഒരുക്കിയിട്ടുണ്ട്. നാളെ നടക്കുന്ന നയതന്ത്രചര്‍ച്ചകള്‍ക്കു ശേഷം ബുധനാഴ്ച മോദി അമേരിക്കന്‍ പ്രതിനിധി സഭകളുടെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. അമേരിക്കന്‍ ഇന്ത്യക്കാര്‍ ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുത്ത ശേഷം പിന്നീട് മോദി മെക്‌സിക്കോയിലേയ്‌ക്ക് തിരിക്കും.
