ചോദ്യപേപ്പര്‍ ചോര്‍ച്ച: കര്‍ശനനടപടി വേണമെന്ന് മോദി,അന്വേഷണത്തിന് പ്രത്യേക സംഘം

First Published 28, Mar 2018, 5:36 PM IST
pm on cbse exam question paper leak
Highlights
  • സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 
  •  പ്രത്യേക സംഘം അന്വേഷിക്കും

ദില്ലി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി പ്രധാനമന്ത്രി സംസാരിച്ചു.  

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്താനും തീരുമാനിച്ചു.  പ്രത്യേക സംഘം അന്വേഷിക്കും എന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകള്‍ റദ്ദാക്കി.

10-ാം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

 

loader