23,000 കോടിയുടെ എക്സപ്രസ് വേ പദ്ധതിക്ക് ഇന്ന് അസംഘട്ടിൽ അദ്ദേഹം തറക്കല്ലിടും

വാരണാസി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നും നാളെയുമായി റാലികളിലും പൊതു പരിപാടികളിലും മോദി പങ്കെടുക്കും. വാരാണസി, അസംഘാട്ട്, മിര്‍സാപൂര്‍ എന്നിവിടങ്ങളിലാണ് മോദിയെത്തുന്നത്. 


23,000 കോടിയുടെ എക്സപ്രസ് വേ പദ്ധതിക്ക് ഇന്ന് അസംഘട്ടിൽ അദ്ദേഹം തറക്കല്ലിടും. സ്വന്തം മണ്ഡലമായ വാരണാസിയിലെ റാലിയിലും പങ്കെടുക്കും. സഖ്യ കക്ഷിയായ അപ്നാ ദളിന്‍റെ മണ്ഡലമായ മിര്‍സാപൂരിൽ നാളെയെത്തുന്ന മോദി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.