പ്രവാസി ഭാരതീയ ദിവസ് - പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പാവപ്പെട്ടവന് വേണ്ടി മാറ്റിവയ്ക്കുന്ന ഒരു രൂപയിൽ 15 പൈസ മാത്രമേ ആവശ്യമുള്ളവരുടെ പക്കൽ എത്തുന്നുള്ളൂ എന്നായിരുന്നു രാജീവ് ഗാന്ധി പണ്ട് പറഞ്ഞത്.
വാരാണസി: പാവപ്പെട്ടവർക്ക് വേണ്ടി മാറ്റി വയ്ക്കുന്ന ഒരു രൂപയിൽ 15 പൈസ മാത്രമേ പാവപ്പെട്ടവന്‍റെ കൈയിലെത്തുന്നുള്ളൂ എന്ന രാജീവ് ഗാന്ധിയുടെ പരാമർശം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയെക്കുറിച്ച് പണ്ട് ഒരു പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടും കോൺഗ്രസ് മാറാൻ തയ്യാറായിട്ടില്ല. പാവപ്പെട്ടവന് കിട്ടേണ്ട കോടികളാണ് ഇത് വഴി പോയതെന്നും പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു.
തന്‍റെ സർക്കാരാണ് ഈ പ്രശ്നം പരിഹരിക്കാൻ തയ്യാറായതെന്നും മോദി വ്യക്തമാക്കി. ഓൺലൈൻ വഴി സബ്സിഡികൾ നൽകുന്നതിലൂടെ ഇടനിലക്കാരുടെ കയ്യിലേക്ക് പോയിരുന്ന പണം ഇപ്പോൾ നേരിട്ട് ഉപഭോക്താവിന് കിട്ടുന്നുവെന്നും മോദി അവകാശപ്പെട്ടു. അങ്ങനെ തന്‍റെ സർക്കാർ ഇങ്ങനെ കൈമാറിയത് 5.80 ലക്ഷം കോടിയെന്നും മോദി പറഞ്ഞു.
Read More: 'കേന്ദ്ര ഇടപെടലില്‍ യുഎഇ സഹായം നഷ്ടപ്പട്ടു'; പ്രവാസി ഭാരതിയ ദിവസിൽ ഉന്നയിക്കാൻ കേരളം
മോദിയുടെ പ്രസംഗത്തിന്‍റെ പൂർണരൂപം ഇവിടെ:
