സന്ദര്‍ശനം ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനേസേഷന്‍ യോഗത്തിന്‍റെ ഭാഗമായി
ഷാങ്ഹായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി ഉഭയകക്ഷി ചർച്ച നടത്തും. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനേസേഷനിൽ അംഗങ്ങളായ രാജ്യങ്ങളുടെ യോഗത്തിനായി മോദി ചൈനയിലെത്തുന്നതിന്റെ ഭാഗമായാണ് ചര്ച്ചയ്ക്ക് വഴി തെളിയുന്നത്.
കഴിഞ്ഞ മാസം നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ചാകും ചർച്ചയെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ഗൗതം ബംബെവാലെ പറഞ്ഞു. നരേന്ദ്ര മോദിയും പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി അനൗദ്യോഗിക കൂടിക്കാഴ്ചക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ സ്ഥാനപതി അറിയിച്ചു.
