പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ ആവശ്യം
ദില്ലി: പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പ് കേസില് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്കണമെന്ന് പ്രതിപക്ഷം ഇന്നും പാര്ലമെന്റില് ആവശ്യപ്പെടും. വിഷയത്തില് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസ് കഴിഞ്ഞ രണ്ട് ദിവസവും സ്പീക്കര് തള്ളിയിരുന്നു.
ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള പ്രത്യേക ചര്ച്ചയ്ക്ക് കെ.സി വേണുഗോപാലും എന്.കെ പ്രേമചന്ദ്രനും ലോക്സഭയില് നോട്ടീസ് നല്കിയിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് തെലുഗുദേശം പാര്ട്ടി അംഗങ്ങളും, കാവേരി ബോര്ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങളും പാര്ലമെന്റില് പ്രതിഷേധിക്കുന്നതോടെ സഭാ നടപടികള് ഇന്നും തടസ്സപ്പെടാനാണ് സാധ്യത.
