തിരുവനന്തപുരം: ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എസ്‌ട്രീം എക്‌‌സ്പെഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി നിയോഗ് വേള്‍ഡ് വൈഡ് റാങ്കിങ്ങില്‍ രണ്ടാമത്. റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്നവര്‍ മാത്രമാണ് സാഹസികമായ ആര്‍ട്ടിക് ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെടുക. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിമി വരുന്ന ആര്‍ടിക് മേഖല മുറിച്ച് കടക്കുന്ന അതിസാഹസിക പ്രകടനമാണ് ആര്‍ട്ടിക് പോളാര്‍ എസ്‌ട്രീം. 

തുടക്കത്തില്‍ നൂറ് റാങ്കിന് പുറകില്‍ ഉണ്ടായിരുന്ന നിയോഗ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാം റാങ്കിലെത്തിയത്. ഡിസംബര്‍ 14ന് വോട്ടിംങ് അവസാനിക്കാനിരിക്കെ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള നിയോഗിന് കൂടുതല്‍ വോട്ട് ലഭിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താം. 9351 വോട്ടുകളാണ് നിയോഗിന് ഇതിനകം ലഭിച്ചത്. 10124 വോട്ടുകള്‍ നേടി പാക്കിസ്ഥാന്‍ സ്വദേശിയായ മുഷാഹിദ് ഷായാണ് ഒന്നാം സ്ഥാനത്ത്. 

യോഗ്യത നേടിയാല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാവും നിയോഗ്. 180 ദിവസം കൊണ്ട് കയ്യില്‍ പണമില്ലാതെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിയോഗ് റെക്കോര്‍ഡിട്ടിരുന്നു. യാത്രയെ ഇഷ്ടപ്പെടുന്ന നിയോഗിലൂടെ തണുത്തുറഞ്ഞു കിടക്കുന്ന ആര്‍ട്ടിക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനുള്ള പരിശ്രമത്തില്‍ ഏവര്‍ക്കും അണിചേരാം.

നിയോഗിന് വോട്ട് ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://polar.fjallraven.com/contestant/?id=3054

https://www.facebook.com/niyogkrishna