ഹിന്ദുക്കളുടെ താല്‍പ്പര്യം മാത്രമേ സംരക്ഷിക്കൂവെന്ന് കേന്ദ്രമന്ത്രി

First Published 6, Mar 2018, 7:20 PM IST
Polarising People is Real Democracy says Minister Anant Kumar Hegde
Highlights

ജനങ്ങൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കലാണ് യഥാർത്ഥ ജനാധിപത്യം

ഹിന്ദുക്കളുടെ താത്പര്യമേ തങ്ങൾ സംരക്ഷിക്കുകയുള്ളൂവെന്നും അതാണ് ബി.ജെ.പിയുടെ കർത്തവ്യമെന്നും കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 

ന്യൂനപക്ഷ പ്രീണന നയങ്ങളിൽ ഹിന്ദുക്കൾ അതൃപ്തരാണെന്നും ജനങ്ങൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കലാണ് യഥാർത്ഥ ജനാധിപത്യമെന്നും ഹെഗ്ഡെ പറഞ്ഞു. ഇന്ത്യൻ മുസ്ലിങ്ങളെ എപ്പോഴും ബഹുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, അവർ ഇപ്പോഴും ഇന്ത്യയിൽ താമസിക്കുന്ന കാര്യത്തിൽ രണ്ടുവട്ടം ചിന്തിക്കണമെന്നും അഭിപ്രായപ്പെട്ടു. നേരത്തെ ഭരണഘടന തിരുത്തണമെന്ന ഹെഗ്ഡെയുടെ പരാമർശം വലിയ വിവാദമായിരുന്നു. 
 

loader