പേഴ്‌സ് തിരികെ നൽകി. പോക്കറ്റടി ആയിരുന്നില്ല, പേഴ്സ് വീണു പോയതാണെന്ന് പൊലീസ്. കേസ് എടുത്തിട്ടില്ലെന്നും പൊലീസ്.

മട്ടന്നൂര്‍: കണ്ണൂർ വിമാനത്താവളം ഉദ്‌ഘാടന ചടങ്ങിനിടെ വീണു പോയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി. ഓഹരി ഉടമകളിൽ ഒരാളായ പി എസ് മേനോന്‍റേതാണ് പേഴ്‌സ്. 1100 രൂപയും രേഖകളുമാണ് തിരികെ കിട്ടിയത്. പോക്കറ്റടി ആയിരുന്നില്ല, പേഴ്സ് വീണു പോയതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് പോക്കറ്റടി ആണെന്ന വാര്‍ത്തകള്‍ ഇന്നലെ വന്നിരുന്നു‍. എയര്‍പോര്‍ട്ട് പൊലീസിലാണ് എറണാകുളം സ്വദേശിയായ പി എസ് മേനോന്‍ പരാതി നല്‍കിയത്. ആധാറും എ ടി എം കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവ അടങ്ങുന്നതായിരുന്നു നഷ്ടപ്പെട്ട പേഴ്സ് എന്ന് പി എസ് മേനോന്‍ എയര്‍പോര്‍ട്ട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.