Asianet News MalayalamAsianet News Malayalam

ദുരിത ബാധിതർക്ക് വേണ്ടി പ്രവർത്തിക്കാൻ പൊലീസിന് ഡിജിപിയുടെ നിർദേശം

  • മഴക്കെടുതി രൂക്ഷമായ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആവശ്യമായ സഹായം നൽകാൻ പൊലീസ് മേധാവി നിര്‍ദേശം നല്‍കി
police advised to help peoples in calamity area

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആവശ്യമായ സഹായം നൽകാൻ ജില്ലാ പോലീസ് മേധാവിമാർക്കും തീരദേശ പോലീസിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പോലീസിന്റെ സഹായം ഉണ്ടാകണമെന്ന് നിർദേശിച്ച പൊലീസ് മേധാവി ആവശ്യമാണെങ്കിൽ പൊലീസ് വാഹനങ്ങൾ ആളുകളെ മാറ്റി പാർപ്പിക്കാൻ ഉപയോ​ഗിക്കാമെന്നും ജില്ലാ പോലീസ് മേധാവികളെ അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios