കോഴിക്കോട്: പതിനാറുകാരനെ തല്ലിച്ചതച്ച സംഭവത്തിൽ  എസ്.ഐയെ ന്യായീകരിച്ച് പൊലീസ് റിപ്പോർട്ട്.  കോഴിക്കോട് മെഡിക്കല്‍ കോലെജ് എസ്.ഐ ഹബീബൂള്ള വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലാണ് പൊലീസിന്‍റെ ന്യായീകരണം. വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

അസമയത്ത് വനിതാ ഹോസ്റ്റലിന് സമീപം എത്തിയ  മെഡിക്കൽ കോളേജ് എസ്.ഐ ഹബീബുള്ളയോട് കാര്യം തിരക്കിയതിനായിരുന്നു  വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.കുടുംബം സമരം ആരംഭിച്ചതോടെ  എസ്.ഐക്കതിരെ കേസ്സെടുത്തെങ്കിലും തുടർ നടപടി ഉണ്ടായില്ല. എസ്.ഐ കുറ്റക്കാരനല്ലെന്നാണ് ഇപ്പോൾ പൊലീസിന്‍റെ കണ്ടെത്തൽ.എസ്.ഐയെ ന്യായീകരിക്കുന്ന തരത്തിലാണ്  പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എസ്.ഐ ഹബീബുള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യുക, സര്‍വ്വീസില്‍ നിന്ന്  സസ്‌പെന്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ട് ദിവസമായി വിദ്യാര്‍ത്ഥിയുടെ അമ്മ നടക്കാവ് പോലീസ് സ്‌റ്റേഷന്‍ മുന്നില്‍ നിരാഹരം സമരം നടത്തുയാണ് .സംഭവം നടന്ന്  മൂന്നാഴ്ച  ആയെങ്കിലും  എസ്.ഐക്കെതിരെ യാതെരു നടപടിയും ഉണ്ടായിട്ടില്ല. പൊലീസ്  അക്രമത്തിനെതിരെ ആക്ഷന്‍ കമ്മറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിക്കും കുടുംബത്തിനുമെതിരെ പൊലീസ് പ്രതികാര നടപടി സ്വീകരിക്കുതായി ആക്ഷന്‍ കമ്മറ്റി ആരോപിക്കുന്നു. കഴിഞ്ഞ മാസം 28ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.സംഭവത്തിൽ  20 ന് മനുഷ്യാവകാശ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകാൻ എസ്.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.