ആര്‍ ജെ രാജേഷിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്, നിര്‍ണായക അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

First Published 9, Apr 2018, 11:42 AM IST
police arrest crucial accused in rj murder case
Highlights

ആര്‍ ജെ രാജേഷിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്, നിര്‍ണായക അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

 

മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി നിര്‍ണായക അറസ്റ്റ്. സ്ഫടികം എന്നു വിളിക്കുന്ന സ്വാതി സന്തോഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാജേഷിനെ കൊലപ്പെടുത്താന്‍ ആവശ്യമായ ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത് ഇയാളായിരുന്നു. ഇന്നലെ കൊലപാതകികളെ രക്ഷപ്പെടാൻ സഹായിച്ച എഞ്ചിനിയർ അറസ്റ്റിലായിരുന്നു. ബെംഗളൂരിൽ ജോലി ചെയ്യുന്ന യാസിർ ബക്കറാണ് പിടിയിലായത്. ഗൂഡാലോചനയുടെ മുഖ്യകണ്ണി ഗള്‍ഫ് വ്യവസായി സത്താറിനെതിരെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന അലിഭായിയെന്ന മുഹമ്മദ് സാലിഹ്, അപ്പുണ്ണിയെന്നിവർ വിദേശത്തുനിന്നും ആദ്യമെത്തിയത് ബെംഗളൂരിലെ യാസിർ ബെക്കറിൻറെ വീട്ടിലാണ്. ഒരു സുഹൃത്തിന്റെ എടിഎം കാർഡുപയോഗിച്ച് യാസിർ വിദേശത്തുനിന്നെത്തിയ പണം പിൻവലിച്ച് ക്വട്ടേഷൻ സംഘത്തിന് നൽകി. ഒരു കാർ വാടക്കെടുത്താണ് സംഘം കായംകുളത്ത് സനുവിന്റെ വീട്ടിലെത്തിയത്.  മുമ്പ് അറസ്റ്റിലായ സനുവിന്റെ വീട്ടിൽ കായംകുളം സ്വദേശിയായ മറ്റൊള്‍ കൂടിയെത്തി. വാടക്കെടുത്ത ചുമന്ന സ്വിഫിറ്റിൽ കൊലപാതകത്തിന് ശേഷം അലിഭായിയും അപ്പുണ്ണിയും ബെംഗളൂരിൽ യാസിറിന്റെ വീട്ടിൽ മടങ്ങിയെത്തി. 

ഇവിടെനിന്നും അലിഭായി  കാഠ്മണ്ഡുവിലേക്കും അപ്പുണ്ണി ചെന്നൈയിലേക്കും പോയി. കാർ കായകുളത്തെിച്ച വഴിയകരികിൽ ഉപേക്ഷിച്ച ശേഷം യാസിറും മുങ്ങി. പിടിയിലാവരുടെ മൊഴിയിൽ നിന്നും ഖത്തറിലെ വ്യവസായി സത്താറിന്റേതാണ് ക്വട്ടേഷനെന്ന വ്യക്തമായ തെളിവ് ലഭിച്ചതായി അന്വേഷണം സംഘം പറഞ്ഞു. ഇപ്പോള്‍ ഖത്തറിലുള്ള അലിഭായെന്ന മുഹമ്മദ് സാലിഹ് കേരളത്തിലെത്തിയതിന് ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടുപേരെയും നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം ആരംഭിച്ചു. രാജേഷും സത്താറിന്റെ മുൻ ഭാര്യയും തമ്മിലുള്ള ബന്ധമാണ് ക്വട്ടേഷനു കാരണമെന്നാണ് നിഗമനം.
 

loader