തിരൂര്‍: ഹിമാചല്‍ പ്രദേശിലെ യുവതിയുടെ അകൗണ്ടില്‍ നിന്ന് പണം തട്ടിയെന്ന പരാതില്‍ മലപ്പുറം തിരൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണ കരാറുകാരനായ മുസ്തഫയെ ഹിമാചല്‍ പ്രദേശില്‍നിന്നെത്തിയ പൊലീസാണ് അറസ്റ്റ് ചെയ്തത്.
നിര്‍മ്മാണ കരാറുകാരനായ മുസ്തഫ ആറ് ലക്ഷം രൂപ തട്ടിച്ചെന്നാണ് ഹിമാചല്‍ പ്രദേശിലെ യുവതിയുടെ പരാതി.വീട് നിര്‍ണാണവുമായി ബന്ധപെട്ട ഇടപാടിലാണ് പണം തട്ടിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്തഫ കേരളത്തിലേക്ക് എത്തിയതായി അറിഞ്ഞു.
ഇതേ തുടര്‍ന്നാണ് മൂന്നംഗ ഹിമാചല്‍ പ്രദേശ് പൊലീസ് സംഘം തിരൂരിലെത്തി മുസ്തഫയെ തിരൂര്‍ പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപെടുത്തിയ ശേഷം ഇയാളെ തീവണ്ടി മാര്‍ഗം ഹിമാചല്‍പ്രദേശിലേക്ക് കൊണ്ടുപോയി. എന്നാല്‍ കള്ളപരാതിയിലാണ് കേസെടുത്തിട്ടുള്ളതെന്ന് മുസ്തഫ ആരോപിച്ചു. മുസ്തഫയെ ജാമ്യത്തിലറക്കുന്നതടക്കമുള്ള നിയമപരമായ കാര്യങ്ങള്‍ക്കായി ബന്ധുക്കളും ഹിമാചല്‍പ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്.
