കൊച്ചി: ആശുപത്രി ജീവനക്കാരിയായ ഭാര്യയെ ജോലിസ്ഥലത്ത് നിന്നും  വിളിച്ചിറക്കി കുത്തി പരിക്കേൽപ്പിച്ച കേസിൽ ‍ഭർത്താവിനെയും രണ്ട് കൂട്ടാളികളെയും കൊച്ചിയിൽ പോലീസ് പിടികൂടി. വിവാഹ ബന്ധം വേർപ്പെടുത്താനുള്ള യുവതിയുടെ ശ്രമമാണ് ഭര്‍ത്താവിനെ പ്രകോപിച്ചത്.  സംഭവത്തില്‍ പരിക്കേറ്റ യുവതിയുടെ ഭ‍ർത്താവ് ഹരിപ്പാട് സ്വദേശി സന്തോഷും സുഹൃത്തുക്കളായ നിസാമും ര‍‍ഞ്ജിത്തും ചേരാനെല്ലൂ‍ർ പോലീസിന്‍റെ പിടിയിലായി.

കഴി‍ഞ്ഞ‍ 30  തീയതിയാണ് സംഭവം .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതി വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് സന്തോഷിനെ വിവാഹം ചെയ്തത്. എന്നാൽ കുറച്ച് നാളുകളായി ഇരുവും പിണക്കത്തിലായിരുന്നു. ഇതിനെ തുടർന്നാണ് വിവാഹ ബന്ധം വേർപ്പെടുത്താൻ യുവതി നോട്ടീസ് അയച്ചത്. വധശ്രമം ഗൂഡാലോചന എന്നീ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സന്തോഷിന്‍റെ സഹോദരൻ സന്ദീപും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണ്. ആക്രമണത്തിൽ  ഗുരുതര പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു.