Asianet News MalayalamAsianet News Malayalam

യുവതി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തി; ഐ ഐ ടി വിദ്യാര്‍ത്ഥി അറസ്റ്റില്‍

കുളിക്കുന്നതിനിടെ ജനാലയില്‍ യുവതി  മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

police arrested IIT student for photographing bathing woman
Author
Mumbai, First Published Feb 25, 2019, 3:16 PM IST

മുംബൈ: യുവതി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ 34 കാരനായ ഐ ഐ ടി വിദ്യാര്‍ത്ഥി അറസ്റ്റില്‍. മഹാരാഷ്ട്ര, താനേ സ്വദേശിയായ  അവിനാഷ് കുമാര്‍ യാദവാണ് പിടിയിലായത്. യുവതി താമസിക്കുന്ന അതേ കെട്ടിടത്തില്‍ തന്നെയാണ് അവിനാഷും താമസിച്ചിരുന്നത്.

കുളിക്കുന്നതിനിടെയാണ് ജനാലയിലുള്ള  മൊബൈല്‍ ഫോണ്‍ യുവതി ശ്രദ്ധിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെക്കൊണ്ട് ജനാലയില്‍ നിന്നും ഫോണ്‍ എടുപ്പിച്ചു. ഇതിനിടെ ഇവിടെ നിന്നും അവിനാഷ് ഓടിപ്പോകുന്നതും ഇവര്‍ കണ്ടു. പ്രദേശവാസികളാണ് യുവാവിനെ പിടികൂടിയത്. 

അവിനാഷിനെതിരെ യുവതി പരാതി നല്‍കി. അതേ കെട്ടിടത്തിലെ നിരവധി സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നതിന്‍റെ ദൃശ്യങ്ങളും പിടികൂടിയ മൊബൈലിലുണ്ട്.

Follow Us:
Download App:
  • android
  • ios