പാലക്കാട്: വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ദമ്പതികളുടെ മരുമകളുടെ സുഹൃത്തായ എറണാകുളം പറവൂർ സ്വദേശി സുദർശനനാണ് പിടിയിലായത്.
പാലക്കാട് കോട്ടായിലില്‍ പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇവരെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. കൊലപാതക സമയത്ത് മകന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടന്നത്. ആക്രമത്തില്‍ പരിക്കേറ്റ മരുമകള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മരുമകള്‍ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.
