കൊല്ലം അഞ്ചൽ സംഭവം ഗണേഷ്കുമാറിനെതിരായ രഹസ്യമൊഴിയിൽ പൊലീസ് നിയമോപദേശം തേടും രഹസ്യമൊഴിയുടെ പകർപ്പ് ഇന്ന് പൊലീസിന് ലഭിക്കും
കൊല്ലം: അഞ്ചല്‍ സംഭവത്തില്‍ ഗണേഷ്കുമാര്‍ എംഎല്‍എയ്ക്ക് എതിരായ രഹസ്യമൊഴിയില്‍ നിയമോപദേശം തേടുമെന്ന് പൊലീസ്. പരാതിക്കാരി ഷീന ചവറ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ഇന്ന് പൊലീസിന് ലഭിക്കും.
അഞ്ചല്‍ അഗസ്ത്യകോട് വെച്ച് അമ്മയെയും മകനെയും ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് യുവാവ് പരാതി നല്‍കിയത്. വാഹനത്തിന് വഴിമാറിക്കൊടുക്കാത്തതിനാണ് എംഎൽഎ യുവാവിനെ മര്‍ദ്ദിച്ചത്. അഞ്ചൽ അഗസ്ത്യകോടാണ് സംഭവം.
ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്‌ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് ആരോപിച്ചതിനു പിന്നാലെ സിഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അതേസമയം, അഞ്ചല്‍ സിഐ മോഹൻദാസിനെ അച്ചടക്ക നടപടിയുടെ പേരിലാണ് മാറ്റിയതെന്ന നിയമസഭയിലെ സര്‍ക്കാര്‍ വാദത്തെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. അനില്‍ അക്കര എംഎല്‍എ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി
