പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് രക്തസാക്ഷി അനുസ്മരണത്തില്‍ മാറ്റമില്ലെന്ന് അസോസിയേഷന്‍
തിരുവനന്തപുരം:രക്തസാക്ഷി അനുസ്മരണത്തില് മാറ്റമില്ലെന്നും പതിവുപോലെ നടക്കുമെന്നും പൊലീസ് അസോസിയേഷന്. നാളത്തെ സമ്മേളനത്തില് രക്തസാക്ഷി അനുസ്മരണം നടക്കുമെന്നും നിയന്ത്രണങ്ങള് വേണമെന്ന നിര്ദേശം കിട്ടിയിട്ടില്ലെന്നും പൊലീസ് അസോസിയേഷന് പറഞ്ഞു. പൊലീസില് രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്സ് റിപ്പോര്ട്ടുണ്ടോയെന്ന് അറിയില്ലെന്നും അസോ.സെക്രട്ടറി വ്യക്തമാക്കി.
പൊലീസ് അസോസിയേഷന് സമ്മേളങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും മുന് മുഖ്യമന്ത്രിമാരെ സമ്മേളനങ്ങളില് പേരെടുത്ത് പറഞ്ഞ് അധിഷേപിക്കുന്നുവെന്നും വ്യക്തമാക്കി ഡിജിപിക്ക് ഇന്റലിജന്സ് റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു.
