കിഴക്കൻ പേരാന്പ്ര പാറാടിക്കുന്നുമ്മൽ ബാബുവാണ് പൊലീസ് മർദ്ദിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. വീട്ടിലേക്കുള്ള വഴി വെട്ടിയതുമായി ബന്ധപ്പെട്ട് സമീപവാസിയായ ഭാസ്കരൻ എന്നയാൾ ബാബുവിനെതിരെ പൊലീസിൽ പാരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് സംഘം മർദ്ദിച്ചുവെന്നാണ് പരാതി. ബാബു പെരാന്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ ബാബുവിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനായാണ് എത്തിയതെന്നും പെരുവണ്ണാമൂഴി പൊലീസ് പറഞ്ഞു. വൃദ്ധരായ മാതാപിതാക്കൾ മാത്രമാണ് ബാബുവിന്‍റെ വീട്ടിലുള്ളത്.
