കോഴിക്കോട്: കുന്ദമംഗലത്ത് പ്രായമായ അമ്മയേയും മകനേയും വീട്ടിൽ കയറി പൊലീസ് മർദ്ദിച്ചതായി പരാതി. കുന്ദമംഗലം കൊയ്യയിലെ തീക്കുന്നുമ്മൽ മീനാക്ഷി (70) മകൻ രവീന്ദ്രൻ എന്നിവരെ അകാരണമായി മർദ്ദിച്ചെന്നാണ് പരാതി. ഇ രുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .