മലപ്പുറം: മലപ്പുറം നഗരത്തില്‍ പോലീസും മുസ്ലീം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് പോലീസുകാര്‍ക്കും രണ്ട് പ്രവവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഉച്ചക്ക് 12 മണിയോടെ കുന്നുമ്മല്‍ നഗരത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. അതോടെ ഗതാഗതവും തടസപ്പെട്ടു. വൈകുന്നേരം ആറര ആയിട്ടും ആഘോഷം തുടര്‍ന്നതോടെ പൊലീസ് ഇടപെട്ടു.
എന്നാല്‍ ലീഗ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്നാണ് കല്ലേറും ലാത്തിചാര്‍ജ്ജും നടന്നത്. ഒന്നരമണിക്കൂറോളം കല്ലേറ് തുടര്‍ന്നു. മുസ്ലീം ലീഗ് നേതാക്കള്‍ വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
