കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെയാണ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ തച്ചിറകണ്ടിയിലെ രാധയുടെ വീട്ടിലെത്തിയത്. ബന്ധുവിനെതിരെ രാധയുടെ കുടുംബം നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഇത്. മദ്യപിച്ചിരുന്ന പൊലീസുകാര്‍ രാധയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചതായി ഇവര്‍ പരാതിപ്പെടുന്നു. പരിക്കേറ്റ ഹൃദ്രോഗിയായ രാധ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തനിക്കെതിരെ പൊലീസ് കൂടുതല്‍ കേസുകള്‍ കെട്ടിച്ചമയ്‌ക്കുന്നുണ്ടെന്ന് രാധയുടെ മകന്‍ പരാതിപ്പെടുന്നു. എന്നാല്‍ റിമാന്റ് പ്രതിയായ രജികുമാറിനെ അന്വേഷിച്ചാണ് പൊലീസ് വിട്ടിലെത്തിയതെന്നും ഉദ്യോഗസ്ഥരെ കണ്ട് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നെന്നും പേരാമ്പ്ര എസ്ഐ പറഞ്ഞു. വനിതാകമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.