ചെന്നൈ: ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന ആദായ നികുതി വകുപ്പ് അധികൃതരുടെ പരാതിയിൽ തമിഴ്നാട്ടിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ കേസെടുത്തു. മന്ത്രിമാരായ ആര്‍ കാമരാജ്, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് മൂന്ന് പേർക്കെതിരെയും കേസുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ച തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്‍റെ വീട്ടില്‍ നടത്തിയ പരിശോധന തടയാന്‍ ഇവര്‍ ശ്രമിച്ചെന്നായിരുന്നു ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് ആദായ നികുതി വകുപ്പ് നൽകിയ പരാതി. എന്നാൽ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും വിജയഭാസ്കറെ കാണാനാണ് വീട്ടിൽ പോയതെന്നുമാണ് മന്ത്രിമാരുടെ നിലപാട്.