പി.കെ. ശ്രീമതി എംപിക്കെതിരെ ഉദയഭാരതം എന്ന യൂ ട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയ സംഭവത്തിൽ സംഘപരിവാര്‍ പ്രചാരകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പ്രസംഗം സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരിപ്പിച്ചതിന് 32 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ സിപിഎം പത്തനംതിട്ടയിൽ നടത്തിയ സ്ത്രീ കൂട്ടായ്മയിൽ പി.കെ. ശ്രീമതി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു ഗോപാലകൃഷ്ണന്‍റെ പരാമർശം.
തിരുവനന്തപുരം: പി.കെ. ശ്രീമതി എംപിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ സംഘപരിവാര്‍ പ്രചാരകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പ്രസംഗം സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരിപ്പിച്ചതിന് 32 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ സിപിഎം പത്തനംതിട്ടയിൽ നടത്തിയ സ്ത്രീ കൂട്ടായ്മയിൽ പി.കെ. ശ്രീമതി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു ഗോപാലകൃഷ്ണന്‍റെ പരാമർശം.
ഉദയഭാരതം എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണന്‍ ശ്രീമതി എംപിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറും എഴുത്തുകാരനും സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകനുമാണ് ഗോപാലകൃഷ്ണന്‍. നേരത്തെ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഗോപാലകൃഷ്ണനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്ലിംഗള്‍ പന്നികളെപ്പോലെ പെറ്റ്കൂട്ടുന്നവരാണ് എന്നായിരുന്നു വിവാദ പരാമര്‍ശം.
