ഒരുവർഷം മുൻപാണ് പിറവന്തൂർ സ്വദേശിനിയായ പ്ലസ്ടൂ വിദ്യാർത്ഥിനിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്.

പുനലൂർ: പിറവന്തൂരില്‍ പ്ലസ്ടൂ വിദ്യാർത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പ്രതി സുനിലിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തി. തെളിവെടുപ്പിനിടയില്‍ പ്രതിയെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ഒരുവർഷം മുൻപാണ് പിറവന്തൂർ സ്വദേശിനിയായ പ്ലസ്ടൂ വിദ്യാർത്ഥിനിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ക്രൂരമായ ബലാത്സംഘത്തിന് ശേഷമായിരുന്നു കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഒരാഴ്ച മുൻപാണ്
പ്രതിയായ സുനില്‍ കുമാറിനെ പിടകൂടിയത്. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആദ്യം പ്രതിയുടെ വീട്ടിലും പിന്നിട് പെൺകുട്ടിയുടെ വീട്ടിലുമാണ് എത്തിച്ചത്. കൊലപാതകം നടത്തിയത് ഏങ്ങനെയെന്ന് പൊലീസിനോട് ഇയാള്‍ വിവരിച്ചു.

പ്രതിയുടെ വീട്ടില്‍ നിന്നും കൊലപാതാക ദിവസം ഇയാള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കണ്ടെത്തി. അതേസമയം പെൺകുട്ടിയുടെ കഴുത്തില്‍ നിന്നും സുനില്‍ കുമാർ മോഷ്ടിച്ച സ്വർണമാല കണ്ടെത്താൻ കഴിഞ്ഞില്ല. തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങവെയാണ് പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമമുണ്ടായത്. പൊലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കി. രണ്ട് ദിവസം കൂടി സുനില്‍ പൊലീസ് കസ്റ്റഡിയിലുണ്ടാകും. കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം.