പുതുശ്ശേരി ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, വൈക്കം ഗുരുദേവക്ഷേത്രം, മന്ദിരം പടിയിലെ ക്ഷേത്രം എന്നിവയുടെ കാണിക്ക വഞ്ചികളിൽ നിന്ന് പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു

പത്തനംതിട്ട: കാണിക്ക വഞ്ചികളിൽ നിന്ന് പണം മോഷ്ടിച്ചയാളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാലോട് കരിമാങ്കോട് ലക്ഷം വീട് കോളനിയിലെ മോഹനൻ ആണ് പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്കുപടിയിൽ വാഹനപരിശോധനക്കിടയിലാണ് മോഹനനെ റാന്നി പൊലീസ് പിടികൂടിയത്.പുതുശ്ശേരി ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, വൈക്കം ഗുരുദേവക്ഷേത്രം, മന്ദിരം പടിയിലെ ക്ഷേത്രം എന്നിവയുടെ കാണിക്ക വഞ്ചികളിൽ നിന്ന് പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. 

സഞ്ചരിച്ച ബൈക്കിന്‍റെ രേഖകൾ പരിശോധിക്കുന്നതിനിടെ പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിൻതുടർന്ന് പിടികൂടി. ബാഗിൽ നിന്നും 4000 രൂപയും വെട്ടുകത്തികളും കമ്പിയും കണ്ടെത്തി. നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് മോഹനനെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.