വര്‍ഷങ്ങള്‍ നീണ്ട ഗുണ്ടാകുടിപ്പകയാണ് മാറന്നല്ലൂരില്‍ സുരേഷിന്റെ കൊലപാകത്തില്‍ കലാശിച്ചത്. മൂന്നു വര്‍ഷം മുമ്പ് കൊലയാളികളുടെ സുഹത്തായിരുന്ന ബിനുമോനെ പൂജപ്പുരയിവച്ച് സുരേഷ് മറ്റ് അഞ്ചുപേരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്നാം പ്രതി പൂടന്‍ ബിജുവിനെ സുരേഷന്റെ ബന്ധു കൂടിയായ സാംസകുട്ടിയും സംഘവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പകരംവീട്ടാന്‍ സാധ്യത മണത്തറിഞ്ഞ സുരേഷ് പൂജപ്പുരയില്‍ നിന്നും വണ്ടന്നൂരിലേക്ക് താമസം മാറുകയായിരുന്നു. അപ്പോഴും സാംകുട്ടിയും സംഘവും സുരേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. സാംകുട്ടി, രഞ്ജു, ശിവകുമാര്‍, ഗിരീഷ് എന്നിവര്‍ മാസങ്ങളായി സുരേഷിനെ നീരീക്ഷിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മറ്റൊരാളുടെ സെന്‍കാര്‍ ഇതിനായി സംഘം തരപ്പെടുത്തി. മാസങ്ങള്‍ നീണ്ട ഗൂഢാലോചനക്കൊടുവിലാണ് ഇന്നലെ രാവിലെ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുരേഷിനെ ഇടിച്ച വീഴ്ത്തിശേഷം വെട്ടികൊലപ്പെടുത്തിയത്. ബിനുമോന് വധക്കേസില്‍ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. കൊലപാതകത്തിനുശേഷം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഗിരീഷ് കുമാറെന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമറി. ഇയാളെ ഇന്ന് റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്ന് പ്രതികളെ കുറിച്ചും വിവരം ലഭിച്ചുവെന്ന് പൊലീസ് പറയുന്നു. ഇവരെ കൂടാതെ ഗൂഢാലോചനയില്‍ പങ്കെടുത്ത് മറ്റ് ചിലരെയും പിടികൂടാനുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൂജപ്പുര, തമലം, മാറന്നൂര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മാറന്നല്ലൂര്‍ സുരേഷ് വധം: മൂന്നു പ്രതികളെ പിടികൂടാനായില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
