അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കില്‍ കമന്‍റ് ഇട്ട ബി.ജെ.പിക്കാര്‍ക്കെതിരെ കേസെടുത്തു
തൃശൂര്: അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കില് കമന്റ് ഇട്ട ബി.ജെ.പിക്കാര്ക്കെതിരെ കേസെടുത്തു. ബിജു നായര്, രമേശ് കുമാര് നായര് എന്നിവര്ക്കെതിരെയാണ് തൃശൂര് വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ജമ്മു കശ്മീരില് കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്കുട്ടിയുമായി ബന്ധപ്പെട്ട് ദീപക് ശങ്കരനാരായണണ് ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ ഷെയര് ചെയ്തിരുന്നു.
ഇതോടെയാണ് ദീപയ്ക്കെതിരെയുള്ള സൈബര് ആക്രമണവും തുടങ്ങുന്നത്. രമേശ് കുമാര് നായര് എന്ന ബി.ജെ.പി അനുഭാവി ഫേസ്ബുക്കില് ഇട്ടപോസ്റ്റിലാണ് ദീപയുടെ ചോര വേണമെന്ന രീതിയില് കൊലവിളി നടത്തിയത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അയാള് പോസ്റ്റില് പറയുന്നു. ഇതിന് പിന്തുണയുമായി ബിജു നായര് എന്നയാളുടെ അക്കൗണ്ടില് നിന്നും അതിനായി ഞങ്ങള് ശ്രമിക്കുകയാണ് എന്ന് കമന്റ് ഇട്ടു.
ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ബിജെപി പ്രവര്ത്തകനാണ് ബിജു നായര്. നേരത്തെ സംഘപരിവാര് ഗ്രൂപ്പുകളില് ദീപാ നിശാന്തിന്റെ മോര്ഫ് ചെയ്ത ചിത്രങ്ങള് പ്രചരിച്ചിരുന്നു.
