എസ്ബിഐ ട്രഷറി ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാവിന്‍റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 5:29 PM IST
police confirmed that ngo union leader suresh babu has role in sbi treasury attack
Highlights

 അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്‍ നേതാവ് സുരേഷ് ബാബുവിന്‍റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ സുരേഷ് ബാബു ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിഅംഗമാണ് സുരേഷ് ബാബു.

നേരത്തേ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നഗരമധ്യത്തിൽ നടന്ന ആക്രമണം ഗൗരവമുള്ളതെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അതേസമയം കേസിൽ അറസ്റ്റിലായവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടർ, ലാന്‍റ്ഫോൺ, മൊബെൽ ഫോൺ, ടേബിൾ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു.


 

loader